എം എ. കോളേജിൽ ജൈവ വൈവിദ്ധ്യവും വനസംരക്ഷണവും എന്നാ വിഷയത്തിൽ ഓൺലൈൻ പ്രഭാഷണം

സ്വന്തം ലേഖകൻ -

കോതമംഗലം>>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഗ്രീനറി &നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജൈവ വൈവിദ്ധ്യവും വന സംരക്ഷണവും എന്നാ വിഷയത്തിൽ ഇന്ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ഫാറൂഖ് കോളേജ് സസ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. കിഷോർ കുമാർ കെ. ഗൂഗിൾ മീറ്റ് വഴി മുഖ്യ പ്രഭാഷണം നടത്തും.നേച്ചർ ക്ലബ്‌ ഭാരവാഹികളായ ഡോ. അന്നു അന്ന വര്ഗീസ്, ഡോ. സിജു തോമസ് ടി, ശ്രീമതി. ജയ വിന്നി ഈപ്പൻ, സൗഭാഗ്യ കെ ബി, ശ്രുതി എൽസ മധു എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →