ഉരുളൻ തണ്ണിയിൽ 11 കെ വി ലൈനിൽ നിന്ന് ഷോക്കറ്റ് ട്രാൻസ്ഫോമറിലേക്ക് വീണ മലയണ്ണാന് ദാരുണാന്ത്യം

web-desk -

കോതമംഗലം>>> കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ ട്രാൻസ്ഫോർമറിലേക്ക് വീണ് ഷോക്കേറ്റ് മലയണ്ണാന് ദാരുണ അന്ത്യം സംഭവിച്ചു. നേര്യമംഗലം വന മേഖലയിൽ വരുന്ന ഉരുളൻ തണ്ണിയിലാണ് സംഭവം. വനത്തിന് സമീപത്തുള്ള ജന സാന്ദ്രത മേഖലയിലൂെടെ ചാടി നടന്ന മലയണ്ണാൻ ഇതിനിടയിൽ 11 കെ വി ഇലട്രിക്ക് ലൈനിലേക്ക് വീണു. അവിടെ നിന്നും ഷോക്കേറ്റ് തെറിച്ചു വീണത് സമീപത്തെ ഇലട്രിക്ക് ട്രാൻസ്ഫോഫോർമറിലേക്കായിരുന്നു. ഇതോടെ ഷോക്കേറ്റ് പിടഞ്ഞ് ദാരുണാ അന്ത്യം സംഭവിക്കയായിരുന്നു.

കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി കവലയിൽ വനത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറിലാണ് അണ്ണാന് ജീവൻ നഷ്ടമായത്. തൊട്ടടുത്ത് നിന്ന തേക്ക് മരത്തിൽ നിന്ന് തെങ്ങിലേക്ക് ചാടിക്കയറുന്നതിനിടയിൽ 11 കെ വി ലൈനിൽ തട്ടിയ ശേഷം ട്രാൻസ്ഫോമറിലേക്ക് വീഴുകയായിരുന്നു. വൈദ്യുത ബോർഡ്‌ ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ഓഫാക്കിയശേഷം വനം വകുപ്പ് ജീവനക്കാർ മലയണ്ണാനെ പുറത്തെടുത്തു. പോസ്റ്റ് മാർട്ട നടപടിക്കായി കൊണ്ടു പോയി. നിലവിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വന്യജീവിയാണിത്. പശ്ചിമഘട്ടത്തിൽ വരുന്ന പൂയം കൂട്ടി, നേര്യമംഗലം, തട്ടേക്കാട്, മാമല കണ്ടം ഭാഗങ്ങളിൽ ഇവയെ ഏറെ കണ്ടുവരുന്നുണ്ട്.