ഉരുളൻകല്ലുകൾകൊണ്ടൊരു ഡിക്യു ചിത്രം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ഏബിൾ. സി. അലക്സ്‌

കോതമംഗലം>>> വീടുകളുടെ മുറ്റത്തു വിരിക്കുന്നതിനും, ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും, അക്വോറിയങ്ങള്‍ക്കും മറ്റുമായി ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഡാവിഞ്ചി സുരേഷ് ചിത്ര പരീക്ഷണം നടത്തിയത്.
ഡാവിഞ്ചി തന്റെ ചിത്ര ശില്പ മീഡിയങ്ങളുടെ നൂറിലേയ്ക്കുള്ള യാത്രയില്‍ അറുപത്തിയഞ്ചാമത്തെ മാധ്യമമായാണ് ഉരുളൻ കല്ലുകള്‍ ഉപയോഗിച്ചത്. ഈ ഉരുളൻ കല്ലുകൾ ഉപയോഗിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും, യുവ താരവുമായ ദുൽഖർ സൽമാന്റെ
25 അടി വലുപ്പമുള്ള വലിയ ചിത്രമാണ് ഡാവിഞ്ചി സുരേഷ് തീര്‍ത്തത്.
പെയിന്‍റോ ബ്രഷോ ഒന്നും ഉപയോഗിക്കാതെ, യഥാര്‍ത്ഥ കളറുകളുള്ള വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ മാത്രം തെരെഞ്ഞെടുത്തണ്‌ സുരേഷ് ഈ ഡി ക്യു ചിത്രം ഒരുക്കിയിരിക്കുന്നത്. 6 മണിക്കൂര്‍ സമയം കൊണ്ട് ബേബി മെറ്റലിന് മുകളില്‍ ഉരുളൻ കല്ലുകൾ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത്

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *