Type to search

ഉമ്മൻചാണ്ടി സമാനതകളില്ലാത്ത നേതാവ്:ഡോ. എം. സി. ദിലീപ് കുമാർ

Politics


ഏബിൾ.സി.അലക്സ്

ഉമ്മൻ ചാണ്ടി സമാനതകളില്ലാത്ത നേതാവാണെന്ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. എം. സി. ദിലീപ് കുമാർ . അഞ്ചു പതിറ്റാണ്ടുകൾ നിയമസഭയുടെ ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷി ആകുന്ന ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിൻ്റെ സേവനങ്ങളെ കക്ഷിരാഷ്ടീയത്തിനപ്പുറം കേരളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതായിട്ടുണ്ടെന്നും, ഒരു മനുഷ്യസ്നേഹിയുടെ, സമാനതകളില്ലാത്ത മാനവീകത യുടെ സ്പർശം അദ്ദേഹത്തിൻ്റെ ചിന്തയിലും,പ്രവൃത്തിയിലും നിറഞ്ഞു നിൽക്കുന്നു എന്നും ദിലീപ് കുമാർ പറഞ്ഞു. സഹിഷ്ണതയിലൂടെയും സാംസ്‌കാരികതയിലൂടെയുമുള്ള ഉമ്മൻ ചാണ്ടിയുടെ സഞ്ചാരപഥം ഗാന്ധിയൻ ആദർശങ്ങളുടെ നേർക്കാഴ്ചകളാണ് എന്നും, മാന്യതയില്ലാത്ത ഒരു വാക്കു പോലും ജീവിതത്തിൽ അദ്ദേഹം ഉപയോഗിച്ചിട്ടുണ്ടാവുകയില്ല എന്നും ദിലീപ് കുമാർ കൂട്ടിച്ചേർത്തു .ഏതുപ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും, കണ്ണുകൾ ഈറനണിയുമ്പോഴും ഹൃദയത്തിൽ മുറിവുകൾ ഏൽക്കേണ്ടിവരുമ്പോഴും സംസ്ക്കാരത്തിൻ്റെ പാത പിൻതുടരുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.ഇത്അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നു എന്നും ദിലീപ് കുമാർ പറഞ്ഞു.
എട്ടാം ക്ലാസ്സിൽ തൊടുപുഴ,കലയന്താനി സെൻ്റ്ജോർജ്ജ് ഹൈസ്കൂളിൽ(എട്ടും ഒൻപതും ക്ലാസ്സുകൾ ദിലീപ് കുമാർ അവിടെയാണ്പഠിച്ചിരുന്നത്.)പഠിയ്ക്കുമ്പോഴാണ് ഉമ്മൻ ചാണ്ടിയെ ദിലീപ് കുമാർ പരിചയപ്പെടുന്നത്.കേരള വിദ്യാർത്ഥി യൂണിയൻ്റെ യൂണിറ്റ്ഉദ്ഘാടന ചടങ്ങിൽ ആയിരുന്നു ആ കൂടി ചേരൽ .അദ്ദേഹം ആ കണ്ടു മുട്ടലിന്റെ അനുഭവം ഇങ്ങനെ വിവരിച്ചു… ” ജോപ്പി സെബാസ്റ്റ്യൻ പ്രസിഡൻ്റും ഞാൻജനറൽ സെക്രട്ടറിയുമായി ഉള്ളകലാലയരാഷ്ടീയത്തിൻ്റെ ബാല്യകാലം. അദ്ദേഹത്തിൽനിന്നുംമെംബർഷിപ്പ്സ്വീകരിയ്ക്കുകയുംഅങ്ങിനെ അദ്ദേഹം എൻ്റെ ആദ്യ രാഷ്ട്രീയ ഗുരുനാഥനായി മാറുകയും ചെയ്യുന്നു. മൂവാറ്റുപുഴ നിർമ്മലാ കോളേജിലും, ചങ്ങനാശ്ശേരി എൻ.എസ്സ്.എസ്സ് ഹിന്ദു കോളേജിലും പഠിക്കുന്ന കാലത്താണ് ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി, ലീഡർ കെ.കരുണാകരൻ,ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കൂടുതൽ അടുക്കുന്നതുംഅടുത്തറിയുന്നതും. ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രമാണ് ഉമ്മൻ ചാണ്ടിയോട് പരിഭവം തോന്നിയത്. അത് മറ്റൊന്നുമായിരുന്നില്ല, ഇടതുപക്ഷത്തോടൊപ്പമുള്ള കോൺഗ്രസ്സ് ഉൾപ്പെട്ട ഭരണത്തിന് തീരുമാനമെടുത്തപ്പോൾ. (അന്ന്കെ.എസ്.യുക്കാരായഎൻ്റെമൂന്നുസുഹൃത്തുക്കൾമർദ്ദനമേറ്റ്ആശുപത്രിയിൽപ്രവേശിക്കപ്പെട്ടിരുന്ന കാലമായിരുന്നു.)ആ ഭരണം അധികം കാലം നീണ്ടു നിന്നതുമില്ല.അന്നും ആ കൂട്ടുകെട്ടിനോട് ഉമ്മൻചാണ്ടിക്ക് വ്യക്തിപരമായ വിയോജിപ്പുണ്ടായിരുന്നുവെന്ന് പിന്നീട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.
അദ്ദേഹത്തിൻ്റെ ജനസമ്പർക്കപരിപാടി ചരിത്രത്തിൻ്റെഭാഗമായിമാറുന്നു.ലോകത്ത്ഒരുനേതാവിനുംഅവകാശപ്പെടുവാൻ കഴിയാത്ത അദ്ദേഹത്തിൻ്റെ സവിശേഷത നാം നേരിൽ കണ്ടവരാണ്.24മണിക്കൂറോളം ഊണും, ഉറക്കവുമൊഴിച്ച്സാധാരണജനങ്ങളുടെ സങ്കടങ്ങൾകേൾക്കുവാൻ കാത്തുനിൽക്കുന്നമുഖ്യമന്ത്രി.അദ്ദേഹത്തെകേരളീയർക്ക്നമസ്ക്കരിക്കാതിരിക്കുവാൻ കഴിയുമോ? ഏതുരാഷ്ട്രീയചിന്താധാരയിലുള്ളവർക്കും ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു തുറന്നപുസ്തകവുംപഠനവിഷയവുമാണ്.
മഹാത്മാഗാന്ധിസർവ്വകലാശാലയിൽ സെനറ്റ്അംഗമായും സിൻഡിക്കേറ്റ് അംഗമായുംകാലടിസർവ്വകലാശാലയുടെ വൈസ് ചാൻസിലറായുമൊക്കെയായി ഞാൻ പ്രവർത്തിക്കുമ്പോഴും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രിയുംഇന്നത്തെപ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തലഉൾപ്പെടെയുള്ള മന്ത്രിമാരും എൻ്റെ പ്രവർത്തനമേഖലയേയും കാലടി സർവ്വകലാശാലയേയും എന്നേയും വളരെയധികം സ്നേഹിച്ചിരുന്നുവെന്ന് ഞാൻതിരിച്ചറിയുന്നു.കൂടാതെസർവ്വകലാശാലയുടെപ്രവർത്തനങ്ങൾക്കുള്ള പൂർണ്ണ സ്വാതന്ത്ര്യവും അവർഎനിക്ക്നൽകിയിരുന്നു എന്നതും എടുത്തു പറയട്ടെ.
ഒരുകാര്യം പറയാതിരിക്കുവാൻ കഴിയില്ല.അദ്ദേത്തിൻ്റെ ലാളിത്യം. ഒരനുഭവം കൂടിപങ്കുവയ്ക്കാം. എറണാകുളം ഗസ്റ്റ് ഹൗസാണ് സ്ഥലം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടിട്ടു വേണം എനിക്ക്സർവ്വകലാശാലയുടെ വളരെ പ്രധാനപ്പെട്ട ഔദ്യോഗികകാര്യത്തിനായിതിരുവനന്ത പുരത്തേയ്ക്ക് യാത്രചെയ്യുവാൻ. ഏതാണ്ട് രാവിലെ ആറു മണിആകുന്നു. കതകുകൾതുറന്നു കിടക്കുന്നു.പുറത്ത് ഒരു പോലീസുകാരൻ ഉണ്ട്.എന്നെപരിചയമുള്ളതുകൊണ്ടാവാം അദ്ദേഹം എന്നെ തടഞതുമില്ല. അകത്ത് സെറ്റികളിൽ ആരൊക്കെയോകിടക്കുന്നു. ശ്രദ്ധിച്ചപ്പോൾ കണ്ടത് എന്നെ അത്ഭുതപ്പെടുത്തുകയുംതെല്ല്സങ്കടപ്പെടുത്തുകയും ചെയ്തു. ഒരു സെറ്റിയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊച്ചു കുട്ടിയേപ്പോലെ വളഞ്ഞ്, നിഷ്ക്കളങ്കമായി ഉറങ്ങുന്നു. ഇവിടെയാണ് ഉമ്മൻചാണ്ടിസാധാര
ണക്കാരൻ്റെമുഖ്യമന്ത്രിയും രാഷ്ട്രീയനേതാവുമാകുന്നത്.കാലംകടന്നുപോകുമ്പോൾ, പിറകോട്ടു സഞ്ചരിച്ചാൽ ലോകംകണ്ടവ്യത്യസ്ഥനായ കർമ്മയോഗിയുംസമാനതകളില്ലാത്ത രാഷ്ടീയനേതാവുമാണ് ഉമ്മൻ ചാണ്ടി എന്ന് വിലയിരുത്തേണ്ടി വരുംമെന്നും ഡോ. എം. സി. ദിലീപ് കുമാർ പറഞ്ഞു വെച്ചു.

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.