ഉമ്മൻചാണ്ടി പുതുപ്പള്ളി വിടും..?

സ്വന്തം ലേഖകൻ -

കോട്ടയം>>> ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്ന പ്രചാരണം വ്യാജമെന്ന് വ്യക്തമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിൽ സി.പി.എം വിജയിച്ചതിന്റെ ചുവട് പിടിച്ചാണ് പ്രചാരണം ശക്തമായത്.

ഉമ്മൻചാണ്ടി പുതുപ്പള്ളി വിടുമെന്നും, തിരുവനന്തപുരത്ത് നേമത്ത് മത്സരിക്കുമെന്നുമായിരുന്നു ചില മാദ്ധ്യമങ്ങളിൽ  പ്രചരണം ഉണ്ടായത്. ഇതിനോടുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം തന്നെ എല്ലാ പ്രചാരണങ്ങളുടെയും മുന ഒടിയ്ക്കുന്നതായിരുന്നു. വ്യാജ വാർത്തയ്ക്ക് പത്തു മിനിറ്റ് പോലും അയുസ് നൽകാതെയായിരുന്നു ഒറ്റയടിയ്ക്കുള്ള ഉമ്മൻചാണ്ടിയുടെ പ്രതികരണം. 
തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നതാണ്. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്.
ഉമ്മൻചാണ്ടി  ആദ്യ പ്രതികരണം നടത്തിയതോടെ  ഉയർത്തി വിട്ട പ്രചാരണം ആദ്യ ഘട്ടത്തിൽ തന്നെ തകർന്ന ആശ്വാസത്തിലാണ് നേതൃത്വം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →