ഉപ്പുകണ്ടം പന്തക്കൽ ദേവീക്ഷേത്രം റോഡ് നവീകരിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>>കോട്ടപ്പടി ഉപ്പുകണ്ടം പന്തക്കൽ ദേവീക്ഷേത്രം റോഡ് നവീകരിച്ചു.ആൻ്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തീകരിച്ചത്.ഏറെ കാലമായി ക്ഷേത്രത്തിലേക്കുള്ള ഈ റോഡ് തകർന്നു കിടക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്താണ് പ്രവർത്തി പൂർത്തീകരിച്ചത്.റോഡിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു,പഞ്ചായത്ത് മെമ്പർമാരായ എം കെ എൽദോസ്, ഷൈമോൾ ബേബി,ക്ഷേത്രം പ്രസിഡൻ്റ് എം എസ് സോമൻ,ക്ഷേത്രം സെക്രട്ടറി ഷാബി നാരായണൻ,വൈസ് പ്രസിഡന്റ്
മുരളീധരൻ നായർ,കമ്മിറ്റി മെമ്പർ വിഡി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *