കോതമംഗലം>>കോട്ടപ്പടി പഞ്ചായത്തിലെ ഉപ്പുകണ്ടം തൈക്കാവ് – തോളേലി നന്മ റോഡ് നാടിനു സമർപ്പിച്ചു.ആൻ്റണി ജോൺ എം എൽ എ റോഡിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ഷൈമോൾ ബേബി,എസ് എം അലിയാർ,ലാലി ജോയ്,മുൻ പഞ്ചായത്ത് മെമ്പർ എൽദോസ് മറ്റമന,ബെന്നറ്റ് എന്നിവർ സന്നിഹിതരായിരുന്നു.
Follow us on