ഉദ്ഘാടനത്തിനൊരുങ്ങി കൊലുമ്പന്‍ സമാധി സ്മാരകം

സ്വന്തം ലേഖകൻ - - Leave a Comment

ഇടുക്കി>>> കുറവന്‍- കുറത്തി മ ലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ ച്ച് ഡാം നിര്‍മ്മിക്കാന്‍ സ്ഥലം കാ ണിച്ച ആദിവാസി ഗോത്രത്തലവ ന്‍ ചെമ്പന്‍ കൊലുമ്പന്റെ  നവീക രിച്ച സമാധി സ്മാരകത്തിന്റെ  ഉദ്ഘാടനം നാളെ രാവിലെ 10.30 ന് വെള്ളാപ്പാറയില്‍ നടക്കും.  ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും.
2012-13 സംസ്ഥാന ബജറ്റില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ 2015 ല്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഇടുക്കി അണക്കെട്ടിന് സമീപം വെള്ളാപ്പാറയില്‍  പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയാണിത്.  70 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എ ചെയര്‍മാനും എഡിഎം സെക്രട്ടറിയുമായ കമ്മിറ്റി ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സമാധി സ്ഥലത്ത് കൊലുമ്പന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനും   കൊത്തുപണികളോടെ കുടീരം നിര്‍മ്മിക്കുന്നതിനും  നിലവിലുള്ളവ  പരമ്പരാഗത സ്വഭാവത്തോടെ  നവീകരിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.  പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ടൂറിസം വകുപ്പിന് കൈമാറിയിട്ടുണ്ട്.  സ്മാരകത്തിനോട് ചേര്‍ന്ന് ഇടുക്കി ഡാമിന്റെ ചരിത്രം, ഇടുക്കിയുടെ പഴമ, നിര്‍മ്മാണ സമയത്തെ ചിത്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബുക്ലെറ്റും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്ന സ്റ്റാള്‍ കൂടി സജ്ജമാക്കും.

വെള്ളപ്പാറയില്‍ പൂര്‍ത്തിയായ ചെമ്പന്‍ കൊലുമ്പന്‍ സമാധി ഇടുക്കി ഡാമിന്റെ പ്രധാന  ആകര്‍ഷണ കേന്ദ്രമാകും.  തനത് കേരള തച്ചുശാസ്ത്ര മാതൃകയിലാണ് അഷ്ടകോണ്‍ മണ്ഡപം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഷ്ടകോണ്‍ മണ്ഡപത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത പഞ്ച വര്‍ഗപീഠത്തിലാണ് ചെമ്പന്‍ കൊലുമ്പന്റെ അഞ്ചേമുക്കാല്‍ അടി പൊക്കമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത് .27 അടി ഉയരത്തിലാണ് മണ്ഡപം ചെയ്തിരിക്കുന്നത്. തേക്കു തടിയില്‍ മേല്‍ക്കൂരയും ഓട് പാകിയ മേല്‍ക്കൂരയും താഴികകുടവും സ്ഥാപിച്ചു. അതിനോടൊപ്പം ചെമ്പന്‍ കൊലുമ്പനെ സമാധി ചെയ്ത സ്ഥലത്ത് കരിങ്കല്ലില്‍ തീര്‍ത്ത പഞ്ചവര്‍ഗ്ഗ കല്ലറയും സമാധിക്കു സമീപം 20 അടി പൊക്കമുള്ള സിമെന്റില്‍ തീര്‍ത്ത മരവും അതില്‍ ഒരു  ഏറുമാടത്തിന്റെ ഒരു മാതൃകയും ചെയ്തിട്ടുണ്ട്.  അതിനുചുറ്റും സിമെന്റില്‍ തീര്‍ത്ത ആന, പുലി , മാന്‍ എന്നിവയുടെ ശില്പം നിര്‍മ്മിച്ചിട്ടുണ്ട്.1976 ല്‍ ഇടുക്കി ജല വൈദുത പദ്ധതി കമ്മീഷന്‍ ചെയ്തതിനോടനുബന്ധിച്ച  ഡാമിനോട് ചേര്‍ന്ന് കൊലുമ്പന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. അന്നു പ്രതിമ നിര്‍മ്മിച്ച ശില്പി കുന്നുവിള മുരളി തന്നെയാണ് സമാധി സ്മാരകത്തിന്റെയും ശില്പി.യോഗത്തില്‍ അഡ്വക്കേറ്റ് ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്വാഗതവും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ആമുഖ പ്രസംഗവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ വിഎം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിന്റു സുഭാഷ്, ഡിറ്റിപിസി  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിവി  വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎം ജലാലുദ്ധീന്‍, പഞ്ചായത്താംഗം പ്രഭാ തങ്കച്ചന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി.ശ്രീകുമാര്‍, ഡിറ്റിപിസി സെക്രട്ടറി ഇന്‍ ചാര്‍ജ് ഗിരീഷ് പിഎസ്, തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *