ഉത്ര വധക്കേസ്; വിചാരണക്കോടതി ഉത്തരവിനെ തിരെ സൂരജ് ഹൈക്കോടതിയിൽ

-

കൊച്ചി>>ഉത്ര വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി സൂരജ്.
മാപ്പ് സാക്ഷിയുടെ മൊഴി വസ്‌തുതാപരമല്ലെന്നും, പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ് അപ്പീലിൽ വ്യക്‌തമാക്കുന്നുണ്ട്.
ഹൈക്കോടതി അപ്പീൽ ഫയലിൽ സ്വീകരിച്ചു. കൂടാതെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്‌തിട്ടുണ്ട്‌. ഉത്ര വധക്കേസിൽ ഇരട്ട ജീവപര്യന്തമാണ് സൂരജിന് വിചാരണക്കോടതി വിധിച്ചത്.
മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്‌തു ഉപയോഗിച്ചതിന് 10 വർഷം തടവ്, തെളിവ് നശിപ്പിച്ചത് 7 വർഷം എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ഈ വിധിക്കെതിരെയാണ് ഇപ്പോൾ സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പ്രതിയുടെ പ്രായവും, മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നതുമാണ് വധശിക്ഷ ഒഴിവാക്കാൻ കോടതി പരിഗണിച്ചത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →