Type to search

ഈ ക്രിസ്തുമസ്ക്കാലത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മേലേ വാനിൽ താരകം….

News

കോതമംഗലം>>> തിരുപ്പിറവിയുടെ ഓർമ്മകൾ പുതുക്കി വീണ്ടും ഒരു ക്രിസ്തുമസ്ക്കാലം വരവായി. യേശുദേവൻ്റെ ജന്മദിനമാണ് ഈ ക്രിസ്തുമസ്ക്കാലങ്ങളിൽ അനുസ്മരിക്കപ്പെടുന്നത്..സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയ യേശുവിന്‍റെ പുല്‍ക്കൂട്ടിലെ ജനനത്തിന്‍റെ ഓര്‍മ പുതുക്കി പള്ളികളിലും, വീടുകളിലു മെല്ലാം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും, നക്ഷത്ര വിളക്കുകളുമെല്ലാം ഉയരുവാൻ പോകുന്നു. കോവിഡ് ക്കാലത്തെ അതിജീവനത്തിനു ശേഷം വരുന്ന ക്രിസ്തുമസ് എന്നാ പ്രത്യകതകൂടിയുണ്ട് ഇത്തവണ. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന ദൈവ വചനം ആവർത്തിച്ചു കൊണ്ടാണ് ഓരോ ക്രിസ്തുമസ് ദിനവും കടന്നുപോവുന്നത്.ഡിസംബറിന്റെ കുളിരിൽ ക്രിസ്തുമസ് രാവുകൾക്ക് നിറം പകരുവാൻ കോതമംഗലത്തെ ഒരുപറ്റം യുവാക്കൾ അണിയിച്ചൊരുക്കിയ ഗാനോപഹാരം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.മേലേ വാനിൽ താരകം…. എന്ന് തുടങ്ങുന്ന കരോൾ ഗാനം ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. ഇതിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ജോർജ് മോൻ മാലിപ്പാറ ആണ്. ഗിറ്റാർ നോബിയും , ഡ്രംസ് ബിനിൽ മാലിപ്പാറയും കൈകാര്യം ചെയ്തിരിക്കുന്നു. ആഷ് പോൾ, ജിതിൻ ജോൺ,ജിനോ, പോൾസൺ, സുനിൽ എന്നിവരാണ് ഗായകർ.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.