ഈർക്കിലിയിൽ ജയേഷ് വിരിയിക്കും മനോഹര വസ്തുക്കൾ

ഏബിൾ.സി.അലക്സ് - - Leave a Comment

കൊച്ചി >>> പാഴ് വസ്‌തുക്കളിൽ നിന്നും മനോഹരമായ  കരകൗശല വസ്തുക്കൾ ഉണ്ടാക്കി ജനപ്രിയനാകുകയാണ് എറണാകുളം ജില്ലയിലെ  കിഴക്കൻ  പ്രദേശമായ  കുട്ടമ്പുഴ സ്വദേശി ജയേഷ്.  തെങ്ങിന്റെ ഈർക്കിലി കൊണ്ട്  മനോഹര വസ്തുക്കൾ നിർമ്മിക്കുകയാണ് ഈ യുവാവ്.

ഈർക്കിലി കൊണ്ട് മുറ്റം തൂക്കുവാനുള്ള ചൂലു ഉണ്ടാക്കുവാൻ മാത്രമല്ല, മനോഹരമായ ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കഴിയും എന്നു കൂടി കാണിച്ചു തരുകയാണ് ജയേഷ്. കുട്ടമ്പുഴ  സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ വീട്ടിൽ   ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ  നിർമ്മിച്ചു ജനമനസ് കീഴടക്കുന്നത്.  ഇതിൽ മുമ്പ് ഒരു  തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ്  കരകൗശല മേഖലയിൽ , ഇലക്ട്രിഷ്യൻ കൂടിയായ ജയേഷ്  വ്യത്യസ്തനാവുന്നത്.

ആരോരും അറിയാതെ പോകുമായിരുന്ന ഈ കലാകാരന്റെ കഴിവ് പുറം ലോകത്തെത്തിച്ചത് അയൽവാസിയും, സുഹൃത്തും, ഫോട്ടോഗ്രാഫറും ആയ ബൈജു കുട്ടമ്പുഴ ആണ്.   ഈർക്കിലി കൂടാതെ  പ്ലാസ്റ്റർ ഓഫ്  പാരീസിൽ ദൈവമാതാവിന്റെ ശില്പവും തീർത്തിട്ടുണ്ട് ഈ കലാകാരൻ. 

പാഴ് വസ്തുക്കളിൽ നിന്നും കൂടുതൽ കരകൗശല ഉത്പന്നങ്ങൾ  നിർമ്മിക്കുവാ  നുളള ആഗ്രഹം ഉണ്ടെങ്കിലും, അവ വിറ്റഴിക്കുവാനുള്ള വിപണി എങ്ങനെ കണ്ടെത്തും എന്നാ ആശങ്കയും ഈ യുവാവ് പങ്കുവെക്കുന്നു.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *