Type to search

ഈറ്റ തൊഴിലാളികളുടെ പട്ടിണി മാറ്റാൻ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം ബിജെപി

Uncategorized

കോതമംഗലം :പരമ്പരാഗതമായി ഈറ്റ വെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വരെയും നിർമ്മാണതൊഴിലാളികളെയും കരകൗശല ശിൽപ്പികളെയുംരക്ഷിക്കാൻ കേരള സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു കേരളത്തിലെഈറ്റതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടി രൂപവത്കരിക്കപ്പെട്ടിട്ടുള്ള കേരള ബാംബൂ കോർപ്പറേഷൻ കെടുകാര്യസ്ഥതയും അഴിമതിയും കൂത്തരങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരള സർക്കാരും ബാംബൂ കോർപ്പറേഷനും  വലിയ അവഗണനയാണ് ഈറ്റ  തൊഴിലാളികളോട്കാണിക്കുന്നത് അതുകൊണ്ട് ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധിപ്രവർത്തകർ കൊടിയ ദാരിദ്ര്യത്തിലും ദുരിതത്തിലുമാണ് . അവരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച്  അതിനു പരിഹാരം കണ്ടെത്താൻ സർക്കാരും ബാംബൂ കോർപ്പറേഷനും  ഇടപെടണമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് എസ് ജയകൃഷ്ണൻ ആവശ്യപ്പെട്ടു .ലോകമുള ദിനത്തിൽ കോതമംഗലം വടാട്ടുപാറ പ്രദേശം സന്ദർശിച്ചു പരമ്പരാഗത ഈറ്റ  തൊഴിലാളികളെ ആദരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നുഅദ്ദേഹം.ബിജെപി കോതമംഗലംനിയോജക മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ  എറണാകുളം ജില്ലാ സെക്രട്ടറിഈ ടി നടരാജൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിനോദ്കുമാർ,സെക്രട്ടറി ജയൻ കെ നാരായണൻ ,പഞ്ചായത്ത് പ്രസിഡണ്ട് വിഷ്ണു തങ്കപ്പൻ  എന്നിവർ കൂടെ ഉണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.