ഇസ്രായേലി ദേശീയ പക്ഷി അതിഥി ആയി കുറുപ്പംപടിയിൽ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>> ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിന്റെ രൂപം കൈവരുന്നതും ഹൂപ്പോയുടെ പ്രത്യേകതയാണ്. വംശനാശഭീഷണി നേരിടുന്ന ഈ പക്ഷിയുടെ സവിശേഷത തലയിൽ തൂവലുകളുടെ ഒരു കിരീടവും ‘ഹൂപ് , ഹൂപ്’ എന്ന കിളികൊഞ്ചലുമാണ്.  ഉഷ്ണമേഖല കാലാവസ്ഥ ഇഷ്ടപ്പെടുന്ന ദേശാടന പക്ഷിയായ ഹൂപ്പോ കേരളത്തിൽ വിരുന്നെത്താറുണ്ട്.
തുരുത്തിയിൽ കുറച്ചു ദിവസമായി പക്ഷിയെ കണ്ടപ്പോൾ തോന്നിയ കൗതുകം മൂലം നാട്ടുകാർ ഫ്രീലാൻഡ് ഫോട്ടോ ഗ്രാഫറുമായ പ്രബിൻ മാത്യുവിനെ വിവരം അറിയിക്കുകയായിരുന്നു. നീണ്ട കൊക്കുകൾ കൊണ്ട് തിരക്കിട്ട് മണ്ണിൽ നിന്ന് കൊത്തി കൊത്തി തീറ്റ തേടുന്നതും, തലയിലെ കിരീടവും തൂവലുകളുടെ നിറവും വെച്ച് പക്ഷി ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ ആണെന്ന് തിരിച്ചറിയുകയായിരുന്നു. ഇസ്രായേലിൽ നിന്ന് വന്ന “ഉപ്പൂപ്പൻ” നെ അടുത്ത് കാണുവാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് നാട്ടുകാർ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →