ഇളംപ്ലാശേരി കോളനിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ -

കോതമംഗലം>>>അംബേദ്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വികസന പ്ര വർത്തനങ്ങൾ ആവിഷ്കരിച്ച നടപ്പിലാക്കുന്ന കുട്ടമ്പുഴ പ ഞ്ചായത്തി ലെ ഇളംപ്ലാശേരി കോളനിയിൽ പൂർത്തിയായ പദ്ധതികളിൽ ഈറ്റ, മുള ഉൽ പ്പന്ന നിർമ്മാണ യൂണീറ്റ് കെ ട്ടിടം, സാമൂഹ്യ പഠനമുറി എന്നി വയുടെ ഉദ്ഘാടനം നടത്തി. പ ഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വ ഹിച്ച ചടങ്ങിൽ ആൻ്റണി ജോ ൺ എം എൽ എ വിവിധ പദ്ധ തികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,വാർഡ് മെമ്പർ ശ്രീജ ബിജു,ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ ജി അനിൽ കുമാർ,റ്റി ഇ ഒ നാരാ യണൻകുട്ടി ആർ,ഊരു മൂപ്പൻ മൈക്കിൾ മൈക്കിൾ,കാണി ക്കാരൻ രാജപ്പൻ മാത്തി എ ന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →