ഇല്ലിത്തോട് – സ്ഥോടന സ്ഥലം ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സന്ദർശിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

മലയാറ്റൂർ പാറമടയ്ക്ക് സമീപം സ്ഥോടനം നടന്ന സ്ഥലം കൊച്ചി റേഞ്ച് ഡി.ഐ.ജി എസ്. കാളിരാജ് മഹേഷ് കുമാർ, ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് എന്നിവർ സന്ദർശിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായാണ് സന്ദർശനം നടത്തിയത്. ഇവിടെ നടന്ന സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകൾക്കു നേരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്. എല്ലാ പാറമടകളുടേയും ലൈസൻസ് പരിശോധിക്കും. വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കും. നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ചെയ്ത് കർശന നടപടി സ്വീകരിക്കും. പോലിസിന്‍റെ നേതൃത്വത്തിൽ പാറമടകളിൽ പരിശോധന തുടരുകയാണ്. ഇതു സംബന്ധിച്ച അന്വേഷണം വിലയിരുത്തുന്നതിന് കാലടി പോലിസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേർന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *