ഇല്ലിത്തോട് പാറമട സ്ഥോടനം – പോലിസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കാലടി>>> മലയാറ്റൂർ ഇല്ലിത്തോട് പാറമടയിലെ കെട്ടിടത്തിലുണ്ടായ സ്ഥോടനത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോലീസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർക്കും എക്സ്പൊളിസീവ് കൺട്രോളർക്കുമാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് റിപ്പോർട്ട് സമർപ്പിച്ചത്. പാറമടയിലെ ആവശ്യത്തിന് അനുമതിയുള്ളതിലധികം സ്ഫോടക വസ്തുക്കൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നു .പ്രത്യേക മഗസിനിലാണ് ഇവ സൂക്ഷിക്കേണ്ടത് എന്നിരിക്കെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് കെട്ടിടത്തിൽ സൂക്ഷിച്ചത് ക്രിമിനൽ കുറ്റമാണ്. അതേ കെട്ടിടത്തില്‍ തന്നെ തൊഴിലാളികളെ പാർപ്പിച്ചിരുതും കുറ്റകരമാണ്. ഇത്തരം സൂക്ഷ്മത ഇല്ലാത്ത പ്രവര്‍ത്തികള്‍മൂലമാണ് രണ്ടു തൊഴിലാളികൾ മരിക്കാൻ ഇടയായത്. ഇതുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. റൂറൽ ജില്ലയിലെ പാറമടകളിൽ പോലീസ് ടീമുകളായി തിരിഞ്ഞുള്ള പരിശോധന കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുയാണ്. ലൈസൻസും , സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലവും, തൊഴിലാളികളുടെ വിവരങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പറമടകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും എസ്.പി പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *