ഇലക്ഷൻ പരിശോധന : കുട്ടമ്പുഴയിൽ മദ്യവുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ -

കോതമംഗലം >>> ഇലക്ഷനുമായി ബ ന്ധപ്പെട്ട റൂറൽ പോലീസിൻ്റ് പരിശോ ധനക്കിടയിൽ 8 ലിറ്റർ മദ്യവുമായി കുട്ട മ്പുഴയിൽ യുവാവ് പിടിയിൽ. കൂവപ്പാ റ പുള്ളിപ്പറമ്പ് വിട്ടിൽ ശ്രീകാന്ത് (26) ആണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാന ത്തിൽ ബസിൽ പരിശോധന നടത്തു മ്പോഴാണ് മദ്യം കണ്ടെടുക്കുന്നത്. മദ്യം  ആദിവാസി കുടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെ യ്തു.  കുട്ടമ്പുഴ ഇൻസ്പെക്ടർ മഹേ ഷ് കുമാർ, എ.എസ്.ഐ അജികുമാർ, എസ്.സി.പി.ഒ മാരായ സജി, ജോളി, ബോണി, ജെയ്മോൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. ഇലക്ഷൻ്റെ ഭാഗമായുള്ള പോലിസ് പരിശോധന തുടരുകയാണ്. വാഹന, ആയുധ, മദ്യ, സ്ഫോടകവസ്തു പരിശോധനകൾ റൂറൽ പോലിസ് കർശനമാക്കിയാടു ണ്ട്. കൂടുതൽ പെട്രോളിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്.പി പറ ഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →