Type to search

ഇരുമലപ്പടി – മേതല റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു : ആന്റണി ജോൺ എംഎൽഎ

Kerala Kothamangalam News

കോതമംഗലം>>കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്.ആലുവ – മൂന്നാർ റോഡിൽ നിന്നും പ്രാചീന ക്ഷേത്രമായ മേതല കല്ലിൽ ക്ഷേത്രത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുന്ന റോഡാണിത്.അതുപോലെ നെല്ലിക്കുഴി,അശമന്നൂർ പഞ്ചായത്തുകളിൽ ഉള്ളവർക്ക് രായമംഗലം പഞ്ചായത്തിലേക്ക് ഈ റോഡ് വഴി വേഗത്തിൽ എത്തിച്ചേരുവാൻ സാധിക്കും.തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് എം എൽ എ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.