ഇമ്മിണി വല്യ ഒന്ന് – പൊങ്ങിൻചുവട് ആദിവാസി കോളനിയിലും….

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>> കേരളസർക്കാ രിന്റെ നൂറുദിന കർമപദ്ധതിയായ  അതിജീവനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാമിഷൻ പ്രത്യേകമായി ആസൂത്രണം ചെയ്തു  നടപ്പിലാക്കുന്ന  പരിപാടിയാണ് ഇമ്മിണി വല്യ ഒന്ന്. ജില്ലയിലെ എല്ലാ വാർഡിലും മിനിമം ഒരു സംരംഭം തുടങ്ങുവാ ൻ ഏറ്റവും അർഹരായ ആളുക ൾക്കു പിന്തുണ നൽകുക എന്നതാണ് പരിപാടി. അതാത് സി ഡി എസ്സുകളാണ് പൂർണ പിന്തുണ നൽകുന്നത്.  ഇതിന്റെ  ഭാഗമായി വേങ്ങൂർ സി.ഡി.എസ്- ജീ.ആർ.സി യുടെ ആഭിമുഖ്യത്തിൽ  പൊങ്ങിൻചുവട് ആദിവാസി കോളനിയിലെ ഐശ്വര്യ  അയൽക്കുട്ടത്തിലെ സിന്ധു ശിവൻ എന്ന അംഗത്തിന് സ്വയംതൊഴിൽ ആയ തയ്യൽപ്പണിയ്ക്ക് പിന്തുണയായി ഒരു  തയ്യൽ മെഷീൻ  ഊര് കാണി മൂപ്പൻ  രാജപ്പൻ അവർകൾ നൽകുന്നു. ചടങ്ങിൽ വേങ്ങൂർ സി ഡി എസ് ചെയർ പേഴ്സൺ ജാൻസി എൽദോസ് അധ്യക്ഷത വഹിച്ചു. ഊരു മുപ്പത്തി ചെല്ലമ്മ രാമൻ , സി ഡി എസ് സാമൂഹിക സമിതി കൺവീനർ ജെന്നി സാജു, കമ്മ്യൂണിറ്റി കൗൺസിലർ ജിജി സി സി, സ്നേഹിതാ സ്റ്റാഫ്‌ സാലി ജോബി എന്നിവർ പങ്കെടുത്തു.  തയ്യൽ മെഷീൻ സ്പോൺസർ ചെയ്തത്  വാർഡ് 8 ലെ സൂര്യ,സേവന എന്നീ അയൽകൂട്ട അംഗങ്ങളും ചെയർപേഴ്സണും എച്ച്.ഡി.എഫ്.സി ബാങ്ക് പെരുമ്പാവൂരും ചേർന്ന് ആണ്.ഏറ്റവും അർഹരായ വിഭാഗങ്ങൾക്ക് കൂടുതൽ പിന്തുണ നൽകിയുള്ള പ്രവർത്തനങ്ങൾ ഓരോ വാർഡിലും   വളരെ മികച്ചതായി ചെയ്തു വരുന്നുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *