ഇന്ന് 4644 പേർക്ക് കോവിഡ്; നാലായിരം കടക്കുന്നത് തുർച്ചയായ മൂന്നാം ദിവസം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

സംസ്ഥാനത്ത് വീണ്ടും കോവിഡ് കണക്ക് ഏറ്റവും ഉയർന്നതലത്തിൽ. ഇന്ന് 4644 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 18 മരണമാണ് ഇന്ന് കോവിഡ് മൂലമാണെന്ന് കണ്ടെത്തിയത്. കൊല്ലത്ത് 20 ദിവ സം കോമയിൽ കഴിഞ്ഞയാൾ ജീവിതത്തിലേക്ക് തിരികെയെത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. 86 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് കോവിഡ് സ്ഥിരീ കരിച്ചത്. 3781 പേർക്കാണ് ഇന്ന് സമ്പർക്ക വ്യാപനം. ഇതിൽ 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇടുക്കി നെടുങ്കണ്ടത്ത് ടൗണിൽ 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. നെടുങ്ക ണ്ടത്തെ മത്സ്യവ്യാപാരിയുടേത് സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം. മൂവായിരത്തോളം ആളുകളുമായി ഇയാൾക്ക് സമ്പർക്കം. കുമളി എട്ടാം മൈൽ തുടങ്ങി, കമ്പംമെട്ട്, പൂപ്പാറ എന്നിവിടങ്ങളിലും അതിർത്തി മേഖല യിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നെടുങ്കണ്ടം ടൗൺ പൂർണമായും അടച്ചിട്ടുണ്ട്.
മലപ്പുറത്ത് ഇന്ന് 536 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇന്ന് 824 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച ക്ലസ്റ്ററിൽ രോഗ വ്യാപനം രൂക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *