ഇന്ന് ചിങ്ങം ഒന്ന്,ശുഭ പ്രതീക്ഷയോടെ മലയാളികൾ

web-desk - - Leave a Comment


 മഹാമാരിയുടെ കാലഘട്ടത്തിൽ നിന്ന് പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ഇന്ന് ചിങ്ങം ഒന്ന്. കർഷിക ദിനം കൂടിയായ ഇന്ന് കാർഷികവൃത്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കൂടി ഓർമിപ്പിക്കുന്ന ദിവസം കൂടിയാണ്.പോയ ദിനങ്ങൾ പരിധികളില്ലാതെ നമ്മെ കൈകോർക്കാനും ചെറുത്തു നിൽക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളിൽ നിന്ന് കരുത്തോടെ കരുതലോടെ നമ്മൾ മുന്നേറി. മഹാമാരിയുടെ അടച്ചിടലുകൾ വ്യത്യസ്തമായ നല്ലകാര്യങ്ങൾ നമ്മെ ചെയ്യാൻ പ്രേരിപ്പിച്ചു.ദുരിത വർഷം പെട്ടിമുടിയിലും കരിപ്പൂരിലും നമ്മുടെ സഹോദരങ്ങളെ നഷ്ടപ്പെടുത്തി. ഒടുവിൽ ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുന്നു.കെട്ടകാലത്തെ പഞ്ഞം ഒരുപക്ഷേ എല്ലാം തികഞ്ഞ ഓണത്തിലേക്ക് എത്തിക്കണമെന്നില്ല. എങ്കിലും ഉള്ളതുകൊണ്ട് ഓണംപോലെ സമൃദ്ധിയിലേക്ക് അധികദൂരമില്ല. സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുതുവത്സരാശംസകൾ

Leave a Reply

Your email address will not be published. Required fields are marked *