കൊച്ചി:ഇന്ന് അത്തം നാളിൽ ആഘോഷങ്ങളില്ലാതെ മലയാളിയുടെ ഓണത്തിന് തുടക്കം. തൃപ്പൂണിത്തറ അത്തം നഗറിൽ നടന്നത് പതാക ഉയർത്തൽ ചടങ്ങ് മാത്രം. ആയിരങ്ങൾ പങ്കെടുത്ത്, തൃപ്പൂണിത്തുറയിൽ നടന്നിരുന്ന വർണ്ണശബളമായ ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന് തുടക്കം കുറിച്ചിരുന്നത്. ആഘോഷങ്ങളില്ലാത്തതിന്റെ മ്ലാനതയിലാണ് നാട്ടുകാരും കലാകാരന്മാരും. കോവിഡിന്റെ നിഴൽ നിശബ്ദ്മാക്കിയ, ആരവങ്ങളുയരാത്ത ഒരു ഓണക്കാലത്തിലൂടെയാണ് മലയാളി കടന്നുപോകുന്നത്.