ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍: അവശ്യസര്‍വിസുകള്‍ക്ക് മാത്രം അനുമതി

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> സംസ്ഥാത്ത് ഇന്നും നാളയും സമ്ബൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നിര്‍ദേശം. വ്യാഴം, വെള്ളി ദിവസങ്ങളിലെ ഇളവുകള്‍ക്ക് ശേഷം ഇന്നും നാളെയും സമ്ബൂര്‍ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാകും ഉണ്ടാകുക.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ഹോട്ടലുകളില്‍ പാഴ്‌സല്‍ വാങ്ങാനാകില്ല. ഹോം ഡെലിവറി മാത്രമേ ഉണ്ടാകൂ. പൊതുഗതാഗതം ഉണ്ടാകില്ല. പരീക്ഷാ മൂല്യനിര്‍ണയം ഉള്‍പ്പെടെ അവശ്യ മേഖലകളിലുള്ളവര്‍ക്കായി കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും. ഞായറാഴ്ച ഉച്ചക്ക് ശേഷം കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →