ഇന്നലെയുണ്ടായ ശക്തമായ കാറ്റി ലും മഴയിലും കോതമംഗല ത്തും പിണ്ടിമന യിലും കനത്ത നാശനഷ്ടം

സ്വന്തം ലേഖകൻ -

കോതമംഗലം>>>ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും താലൂ ക്കിൻ്റെ വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. നേര്യമംഗലം സർക്കാർ ആശുപത്രിയുടെ മുകളിലേ ക്ക്   ആശുപത്രി കോമ്പൗണ്ടിൽ നിന്നി രുന്ന കൂറ്റൻ ഇലവുമരം കടപുഴകി വീ ണ് ആശുപത്രി കെട്ടിടത്തിന് ഭാഗീകമാ യി കേടുപാടുകൾ സംഭവിച്ചു.

കോതമംഗലത്ത് നിന്നും സീനിയർ ഫയ ർ ആൻറ് റെസ്ക്യൂ ഓഫീസർ കെ-എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാ സേനമരം മുറി ച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കിറെ സ്ക്യൂ ഓഫീസർമാരായ കെ.ബി ഷാജി മോൻ,കെ.എൻ ബിജു,വി.എം ഷാജി, എസ്.അൻ ഷാദ്,സൽമാൻ ഖാൻ,മുഹ മ്മദ് ഷിബിൽ എന്നിവരും രക്ഷാദൗത്യ ത്തിൽ പങ്കെടുത്തു കവളങ്ങാട് പഞ്ചാ യത്ത് പ്രസിഡൻ്റ് ഷൈജൻ്റ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.ചേലാട് ഇല വും പറമ്പിൽ ജോർജ് അവിരാപ്പാട്ടിൻ്റെ പുരയിടത്തിൽ നിന്നിരുന്ന അമ്പത് ഇ ഞ്ച് വണ്ണമുള്ള പുളിമരം ഇലക്ട്രിക്ക് ലൈനിനു മുകളിലൂടെ റോഡിനു കുറു കെ വീണ് ഇലവും പറമ്പ് പെരുമണ്ണൂർ റോഡ് തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിൻ്റെ നേത്യത്വത്തിൽ അഗ്നി രക്ഷാ സേന എത്തിമരം മുറിച്ചുനീക്കി.

വൈകുന്നേരം 6 മണിയോടെയായിരു ന്നു സംഭവം.പിണ്ടിമനയിൽ കെച്ചുമാ ലിൽ ബെന്നിയുടെ നൂറുകണക്കിന് ചുവട് കപ്പയും കുലച്ച് പകുതി മൂപ്പെ ത്തിയതും കുലക്കാറായതുമായ വാഴ കളും കാറ്റിൽ നിലം പതിച്ചു. കോതമം ഗലത്തും സമീപ പ്രദേശങ്ങളിലും കന ത്ത നാശനഷ്ടങ്ങളുണ്ടായതായിട്ടാണ് വിവരം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →