ഇന്ധന വില വര്‍ദ്ധനവ്;കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹനങ്ങള്‍ തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു

web-desk - - Leave a Comment

ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെ വന്‍ വിലക്കയറ്റത്തിന് കാരണമാകും വിധം ഇന്ധന വിലയില്‍ തുടര്‍ച്ചയായി വര്‍ദ്ധനവ് വരുത്തി കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാഹനങ്ങള്‍ തള്ളിക്കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെയാണ് വില. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവാണ് രാജ്യത്ത് പെട്രോളിയത്തിന്റെ വിലക്കയറ്റത്തിന് പ്രധാന കാരണം. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കമല്‍ ശശി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കെ.എം.എ. സലാം ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബാബു ജോണ്‍, വൈസ് പ്രസിഡന്റ് എന്‍.എ. റഹീം, യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. സുനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. ഹാരിസ്, ബിജു ജോണ്‍ ജേക്കബ്, ഷാജി സലീം, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ നിഫാസ് ഓണംപിള്ളി, ഷിബിന്‍ സണ്ണി, മണ്ഡലം പ്രസിഡന്റുമാരായ ചെറിയാന്‍ ജോര്‍ജ്, ഷിഹാബ് പള്ളിക്കല്‍, കുര്യന്‍ പോള്‍, ബിനോയ് അരീക്കല്‍, അബ്ദുള്‍ നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *