ഇന്ധനവില വീണ്ടും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 97ലേക്ക്

സ്വന്തം ലേഖകൻ -

തിരുവനന്തപുരം>>> കോവിഡ്​ പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്​. പെട്രോള്‍ ലിറ്ററിന്​ 26 ​ൈപസയും ഡീസലിന്​ 30 ​ൈപസയുമാണ്​ വെള്ളിയാഴ്ച​ കൂട്ടിയത്​.

വില കൂടിയതോടെ തിരുവനന്തപുരത്ത്​ പെട്രോള്‍ ഒരു ലിറ്ററിന്​ വില 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന്​ 90ഉം ആണ്​ കൊച്ചിയിലെ വില.

ഈ വര്‍ഷം മാത്രം പെ​േട്രാള്‍ -ഡീസല്‍ വില ഉയര്‍ത്തുന്നത്​ ഇത്​ 44ാം തവണയാണ്​. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന്​ 100 കടന്നിരുന്നു.

അന്താരാഷ്​ട്ര വിപണിയില്‍ അസംസ്​കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ്​ ഇന്ത്യ​യിലെ വിലക്കയറ്റം എന്നാണ്​ എണ്ണക്കമ്ബനികളുടെ വാദം. അതേസമയം അഞ്ച്​ സംസ്​ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷമാണ്​ ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.

ലോക്​ഡൗണിന്‍റെ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധന സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. കൂടാതെ അവശ്യവസ്​തുക്കളുടെ വിലവര്‍ധനക്കും കാരണമാകും

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →