കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 82 രൂപ പിന്നിട്ടപ്പോള്‍ തിരുവനന്തപുരത്താകട്ടെ 83 കഴിഞ്ഞ് മുന്നേറുകയാണ്. ഇന്നുമാത്രം പെട്രോളിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായത്. ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കൊച്ചിയില്‍ പെട്രോള്‍ വില 82.09 രൂപയായപ്പോള്‍ ഡീസല്‍ വില 77.75 രൂപയാണ്. തിങ്കളാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 81.98 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ബാരലിന് 45 ഡോളറായി തുടരുന്നതിനിടെയാണു ഇന്ധനവില വര്‍ധനവ് തുടരുന്നത്