ഇന്ത്യയില്‍ പക്ഷിപനി ബാധിച്ച്‌ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു

ന്യൂസ് ഡെസ്ക്ക് -

ന്യൂഡല്‍ഹി>>> രാജ്യത്ത് പക്ഷിപനി ബാധിച്ച്‌ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ 11 കാരനാണ് മരിച്ചത്. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ് പക്ഷിപനി സ്ഥിരീകരിക്കുന്നത്. പക്ഷിപനി ആദ്യമരണവും ഇതുതന്നെയാണ്.

ജൂലൈ രണ്ടിനാണ് ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ സാമ്ബിള്‍ പരിശോധനയില്‍ കുട്ടിക്ക് പക്ഷിപനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.

കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഒരു ആശുപത്രി ജീവനക്കാരന്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പക്ഷിപനി സ്വീകരിച്ച സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്റെ ഗ്രാമത്തിലെത്തി പരിശോധനകള്‍ വ്യാപിപ്പിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →