ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്‍റിന് കര്‍ഷക – കര്‍ഷകതൊഴിലാളി ഭീമഹര്‍ജ്ജി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍ : ഇന്ത്യന്‍ കാര്‍ഷിക ഗ്രാമീണമേഖല നേരിടുന്ന അതീവഗുരുതരമായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക- കര്‍ഷകതൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്‍റിന് ജില്ലാകളക്ടര്‍മാര്‍ വഴി നല്‍കുന്ന നിവേദനം റവന്യു അധികാരികള്‍ക്ക് സമര്‍പ്പിച്ചു.  കിസ്സാന്‍ സഭ ബി.കെ.എം.യു., സംയുക്താഭിമുഖ്യത്തില്‍ ദേശീയാടിസ്ഥാനത്തില്‍ നടന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് താലൂക്ക് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് കര്‍ഷക – കര്‍ഷകതൊഴിലാളി നേതാക്കള്‍ നിവേദനം നല്‍കിയത്.  പെരുമ്പാവൂര്‍ കുന്നത്തുനാട് തഹസില്‍ദാര്‍ക്ക് കിസ്സാന്‍സഭ മണ്ഡലം സെക്രട്ടറി പി.എന്‍.ഗോപിനാഥ്, ബി.കെ.എം.യു ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.കെ.രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി.  സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി.റെജിമോന്‍, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി രാജേഷ്കാവുങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  ഒക്കല്‍ വില്ലേജ് ഓഫീസര്‍ക്ക് കിസ്സാന്‍സഭ മണ്ഡലം പ്രസിഡന്‍റ് കെ.എന്‍.ജോഷി നിവേദനം കൈമാറി. കെ.എ.സുലൈമാന്‍, കെ.എസ്.ജയന്‍ എന്നിവര്‍ പങ്കെടുത്തു.  രായമംഗലം വില്ലേജ് ഓഫീസര്‍ക്ക് കെ.എ.മൈതീന്‍പിള്ള നിവേദനം കൈമാറി.  കെ.മുരളി, പി.വി.ആന്‍റണി എന്നിവര്‍ പങ്കെടുത്തു. വെങ്ങോല വില്ലേജ് ഓഫീസര്‍ക്ക് ബി.കെ.എം.യു. മണ്ഡലം സെക്രട്ടറി കെ.കെ.കുമാരന്‍ നിവേദനം കൈമാറി. കെ.എന്‍.രാമകൃഷ്ണന്‍, വി.കെ.സക്കീര്‍, പോള്‍.കെ.വാസ് എന്നിവര്‍ പങ്കെടുത്തു. കൂവപ്പടി വില്ലേജ് ഓഫീസര്‍ക്ക് കെ.പി.കുഞ്ഞപ്പന്‍ നിവേദനം കൈമാറി. കെ.കെ.രാഘവന്‍, ജോര്‍ജ്ജ് മൂത്തേടന്‍, എം.ബി.വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.  വാഴക്കുളം വില്ലേജ് ഓഫീസര്‍ക്ക് എ.കെ.കുഞ്ഞുമുഹമ്മദ് നിവേദനം കൈമാറി. പി.എന്‍.ഗോപിനാഥ്, എം.കെ.മനേഷ്, സേതുദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.  കോടനാട് വില്ലേജ് ഓഫീസര്‍ക്ക് ടി.കെ.സുധീഷ് നിവേദനം കൈമാറി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *