ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളായി 2 വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1607 കേസുകൾ

web-desk - - Leave a Comment

പെരുമ്പാവൂർ:തൊഴിൽ തേടി സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ഠിക്കുകയാണെന്ന് റിപ്പോർട്ടുകൾ.സംസ്ഥാനത്ത്കഴിഞ്ഞരണ്ട് വർഷത്തിനിടെഇതരസംസ്ഥാ
നക്കാർപ്രതിചേർക്കപ്പെട്ടത്ഒക്ടോബർ 20വരെയുള്ള കണക്കു പ്രകാരം1607 കേസുകളിൽ. എറ്റവും കൂടുതൽകേസുകൾരജിസ്റ്റർചെയ്തിരിക്കുന്നത്കേരളത്തിലെഭായി
മാർക്കറ്റെന്ന്അറിയപ്പെടുന്നഇതരസംസ്ഥാനക്കാർതിങ്ങിപാർക്കുന്ന
പെരുമ്പാവൂരുൾപെടുന്ന എറണാകുളം ജില്ലയിലാണ്959കേസുകൾ,തിരുവനന്തപുരം(41),കൊല്ലം(27),പത്തനംതിട്ട (19), ആലപ്പുഴ (33), കോട്ടയം (42), ഇടുക്കി (18), തൃശൂർ (95), പാലക്കാട് (21), മലപ്പുറം (160), കോഴിക്കോട് (98), വയനാട് (8), കണ്ണൂർ (39), കാസർഗോഡ് (16) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകളുടെ എണ്ണം.
സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ ഉണ്ടാക്കാനുള്ള നടപടികൾ പാതിവഴിയിൽമുടങ്ങി.പെരുമ്പാവൂരിൽ മാത്രം യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നത്ഇരുപത്തിഅയ്യായിരത്തിലധികംഇതരസംസ്ഥാനതൊഴിലാളികളാണ്.ഇവർഉൾപ്പെട്ടകുറ്റകൃത്യങ്ങൾവർദ്ധിച്ചിട്ടുംഇതരസംസ്ഥാനക്കാരുടെകൃത്യമായഎണ്ണംപോലുംശേഖരിക്കാൻ അധികൃതർക്ക് ആവുന്നില്ല.
ബംഗാളികൾഎന്നപേരിൽഎത്തുന്നവരിൽ ബംഗ്ലാദേശിൽ നിന്നുള്ളവരും ഉണ്ടെന്നും,ഒപ്പം ആസാമിൽ നിന്നെത്തുവരിൽ മാവോയിസ്റ്റ് ബന്ധം ഉള്ളവർഉണ്ടെന്നുംകണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇതര സംസ്ഥാനക്കാർ മലയാളികളെ കൊന്നത് ഒൻപത്പേരെയാണെന്ന് പോലിസ് കണക്ക്‌. അവസാനത്തെ ഇരയാണ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ നഗരത്തിൽ കൊല്ലപെട്ട യുവതി. ക്രൂരമായ ലൈംഗീകതക്ക് ശേഷമാണ് ആസം സ്വദേശിയായ ഉമർ അലി മലയാളി യുവതിയെ വെട്ടി കൊന്നത്.
കഴിഞ്ഞദിവസംയുവതിയെകൊലപ്പെടുത്തിയസംഭവംകൂടെയുണ്ടായതോടെ പെരുമ്പാവൂരുകാർഭീതിയിലാണിപ്പോൾ കഴിയുന്നത്. കുടുംബമായി മേഖലയിൽ ജോലിക്കെത്തുന്ന അന്യസംസ്ഥാനക്കാർ കുറവാണ്. കുടുംബമായി ജോലിക്കെത്തുന്ന ഇതരസംസ്ഥാനക്കാരെപ്രോത്സാഹിപ്പിക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കൃത്യമായ വിവരശേഖരണം നടത്തി പ്രശ്നക്കാരെകണ്ടെത്തിതിരിച്ചയക്കണമെന്നാണ്നാട്ടുകാരുടെആവശ്യം.ഇതര സംസ്ഥാന തൊഴിലാളികളെന്ന പേരിൽമാവോയിസ്റ്റുകളുംതീവ്രവാദികളും സംസ്ഥാനത്ത് എത്തുന്നതായി ഇൻറലിജൻസ്നേരത്തെകണ്ടെത്തിയിരുന്നു. ഈസാഹര്യത്തിൽതിരിച്ചറിയൽ രേഖനിർബന്ധമാക്കേണ്ടത്അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *