ഇതരസംസ്ഥാന ലോട്ടറി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ -

കൊച്ചി >>>ഇതരസംസ്ഥാന ലോട്ടറി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ശരി വെച്ച്‌ ഹൈക്കോടതി. അന്യ സംസ്ഥാന ലോട്ടറികളുടെ വില്‍പ്പന വിലക്കിക്കൊ ണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാ ക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈ ക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാ ണ് ഹൈക്കോടതിയുടെ നടപടി.

ഇതര സംസ്ഥാന ലോട്ടറി വില്‍പന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവ രാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

സാന്റിയാഗോ മാര്‍ട്ടിന്‍ ഡയറക്ടറായ പാലക്കട്ടെ ഫ്യൂച്ചര്‍ ഗെയ്മിംഗ് സൊല്യൂ ഷന്‍ കമ്ബനിക്ക് ഇതരസംസ്ഥാന ലോട്ടറി വില്‍പനാനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദാക്കി യത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →