ഇതരസംസ്ഥനക്കാരിയായ 19കാരിയെ പെരുമ്പാവൂരിൽ കൂട്ടബലാൽസംഘം ചെയ്തു

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ: ബിരിയാണി ഉണ്ടാ ക്കി തരണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു വരുത്തി 19 കാരിയായ ബംഗാൾ സ്വദേശി നിയെ പെരു മ്പാവൂരിൽ കൂട്ടബലാൽസംഘം ചെയ്തു. വെങ്ങോല എൺപതാം കോളനിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. സംഭവത്തിൽ പ്രതികളായ പശ്ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30) മുകളിൻ അൻസാരി (28), മോനി എന്നുവിളിക്കുന്ന മുനീറുൽ (20), ഷക്കീബുൽ മണ്ഡൽ (23) എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവുമൊന്നിച്ച് ഇവിടെയുളള ലൈയിൻ കെട്ടിടത്തിൽ താമസിച്ച് വരികയായിരുന്നു യുവതി. ഭർത്താവ് പ്ലൈവുഡ് കമ്പനിയിൽ ജോലിക്ക് പോയ ശേഷം സൗഹൃദം നടിച്ച് തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന പ്രതികൾ ബിരിയാണി ഉണ്ടാക്കി തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ഇവരുടെ മുറിയിലേക്ക് ചെന്ന യുവതിയെ എല്ലാവരും മാറി മാറി ബലാൽസംഘം ചെയ്യുകയും മൊബൈലിൽ പകർത്തുകയുമായിരുന്നു. അവശയായ യുവതി ഇവിടെ നിന്നും പുറത്തിറങ്ങി ഭർത്താവിനെ വിളിച്ച് വരുത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിനുശേഷം സംസ്ഥാന വിട്ടു പോകാനുള്ള പ്രതികളുടെ ശ്രമത്തിനിടെ പോലീസ് പ്രതികളെ പിടികൂടുക ആയിരുന്നു. റൂറൽ പോലീസ് മേധാവി കെ. കാർത്തികിന്റെ നിർദേശപ്രകാരം പെരുമ്പാവൂർ ഡി.വൈ. എസ്.പി ജയരാജിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ രാഹുൽ രവീന്ദ്രൻ, സി.പി. ഒമാരായ ഷിജോ പോൾ ,സുബൈർ, ഷർനാസ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ രണ്ടു ദിവസത്തെ തുടർച്ചയായ അന്വേഷണത്തിൽ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാകി റിമാൻറ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →