ഇടുക്കി: ഇടുക്കി മറയൂരില്‍ യുവതിയെ വെടിവച്ചുകൊന്നു. പാണപ്പെട്ടികുടിയില്‍ ചന്ദ്രിക(34)യാണ് കൊല്ലപ്പെട്ടത്. ആദിവാസി ഊരില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ചന്ദനക്കേസുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണം.പാളപ്പെട്ടി കുടിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കൃഷി സ്ഥലത്താണ് സംഭവം നടന്നത്. കൊലപാതകത്തില്‍ ചന്ദ്രികയുടെ സഹോദരീ പുത്രന്‍ ചാപ്ലിയെ പൊലീസ് പിടികൂടി. ഗ്രാമവാസികള്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. മറയൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.