ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ മൊബൈൽ അപ്ലിക്കേഷൻ മേജർ രവി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

തൊടുപുഴ >>>ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തു കളിലും ദുരന്തനിവാരണ സേനയുടെ യൂണിറ്റുകൾ ആരംഭിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
ദുരന്തമുഖത്ത് ഫലപ്രദമായി പ്രവർ ത്തിക്കാൻ ഉതകുന്ന വിധം വിദഗ്ദ പരി ശീലനം നല്കിയായിരിക്കും സന്നദ്ധ സേനയെ സജ്ജമാക്കുന്നത്. ഇതി നോടകം രജിസ്റ്റർ ചെയ്തിട്ടുള്ള 250 അംഗങ്ങളെ ഉൾപ്പെടുത്തി ആദ്യഘട്ട പരിശീലനം നല്കും. തുടർന്ന് ഏഴ് അസംബ്ലി മണ്ഡലങ്ങളിലും സേനയു ടെ യൂണിറ്റുകൾ ആരംഭിക്കും. പഞ്ചാ യത്ത് തലത്തിലുള്ള യൂണിറ്റുകൾ നിലവിൽ വരുന്നതോടെ ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സേവന  സന്നദ്ധരായ സേനാംഗങ്ങൾ സജ്ജരാകുമെന്ന് എം പി പറഞ്ഞു.രക്തദാനം ഉൾപ്പടെയുള്ള സേവനങ്ങൾ ഇടുക്കി ഡി സാസ്റ്റർ മനേജ്മെൻറ് ടീമിലൂടെ ലഭ്യമാക്കും.ഇ ടുക്കി ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ മേജർ രവി പ്രകാശനം ചെയ്തു.ഡീൻ കുര്യാക്കോസ് എം പി അധ്യക്ഷത വഹിച്ചു.പാർലമെൻറ് മണ്ഡലം ചീഫ് കോർഡിനേറ്റർ ജോൺസൺ മാമലശേരി, കോർഡിനേറ്റർ എൽദോ ബാബു വട്ടക്കാവിൽ, ഹെൻട്രി ബോബി ജോസ് എന്നിവർ പ്രസംഗിച്ചു.ഹെൻട്രി ടെക് കമ്പനി തയ്യാറാക്കിയിട്ടുള്ള മൊബൈൽ ആപ്ലിക്കേഷനിലൂടെ സേനയിൽ അംഗമാകുന്നതിനും നിർദേശങ്ങൾ സമർപ്പിക്കുന്നതിനും സാധിക്കും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *