ഇടുക്കി ജില്ലയിൽ ക്ഷീര വികസന രംഗത്ത് ധവള വിപ്ളവം-;ഒരുദിവസം 1,69000 ലിറ്റര്‍ പാല്‍, 13 % വര്‍ധന

web-desk - - Leave a Comment

ഇടുക്കി >>>  ഇടുക്കി ജില്ലയില്‍ ക്ഷീര വികസന രംഗത്ത് സമീപകാലത്തെ ധ വളവിപ്ളവത്തിനാണ് സാക്ഷ്യം വഹിച്ച ത്. കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ക ര്‍ഷകരെ സഹായിക്കാന്‍ ക്ഷീരവിക സന വകുപ്പ് അരയും തലയും മുറക്കി രംഗത്തിറങ്ങുകയായിരുന്നു.  ഓഗസ്റ്റ് വരെ ഒരുദിവസം 1,69000 ലിറ്റര്‍ പാല്‍ ആണ് അളന്നതെന്ന് ജില്ലയുടെ ചുമത ലക്കാരിയായിരുന്ന ഡെപ്യൂട്ടി ഡയറ ക്ടര്‍ ജിജാ കൃഷ്ണന്‍ അറിയിച്ചു. 2015നെ അപേക്ഷിച്ച് പാലുത്പാദന ത്തില്‍ 13 ശതമാനം വര്‍ധനയാണു ണ്ടായത്.ഇടുക്കി  ജില്ലയില്‍ 14000 ഓ ളം കര്‍ഷകരാണ് പാല് വിറ്റ് മാത്രം  ത ങ്ങളുടെ ഉപജീവന മാര്‍ഗം കണ്ടെത്തു ന്നത്.  2019 മാര്‍ച്ചു വരെയുള്ള കണക്ക നുസരിച്ച് ചെറുതും വലുതുമായി 759 ഫാമുകളാണ് ജില്ലയില്‍ പ്രവര്‍ത്തി ക്കു ന്നത്. കഴിഞ്ഞ ഓഗസ്റ്റ് വരെ രജിസ്റ്റര്‍ ചെയ്ത 214 സംഘങ്ങളില്‍ 194 വളരെ പ്രവര്‍ത്തന ക്ഷമമാണെന്ന് അവര്‍ അറിയിച്ചു.ജില്ലയിലെ ക്ഷീരസംഘങ്ങ ള്‍ മുഖേനയുള്ള പാല്‍ സംഭരണം, വിത രണം, ക്ഷീരകര്‍ഷകര്‍ക്ക് ആവശ്യമു ള്ള കാലിത്തീറ്റ, വൈക്കോല്‍, എന്നിവ യുടെ സുഗമമായ നീക്കം എന്നിവ പ്രതി സന്ധിക്കിടയിലും വളരെ സുഗമമായി നടന്നു. ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 മുതല്‍ എല്ലാ ക്ഷീരസംഘങ്ങളും ര ണ്ടു നേരവും ക്ഷീരകര്‍ഷകരില്‍ നി ന്നും പാല്‍ ശേഖരിക്കാന്‍ കഴിഞ്ഞതാ യി  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ലോഭമില്ലാ തെ തീറ്റപ്പുല്ല്, വൈക്കോള്‍ എന്നിവ ലഭിക്കുന്നു എന്നുറപ്പ് വരുത്തി. അന്യജി ല്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളി ല്‍ നിന്നും ഇടുക്കി ജില്ലയിലേയ്ക്ക് വൈക്കോല്‍ ,കാലിത്തീറ്റ മുതലായവ കൊണ്ടുവരുന്നതിനു വേണ്ടി,  വണ്ടി ഡ്രൈവറുടെ കൈവശം വെയ്ക്കുന്ന തിനു പാസ്സ് അനുവദിച്ചു നല്‍കി.മില്‍മ യുടെ മാര്‍ക്കറ്റിംഗ് ശക്തിപ്പെടുത്തുന്ന തിന്റെ ഭാഗമായി അംഗന്‍വാടികള്‍, അ തിഥി ക്യാമ്പുകള്‍ എന്നിവ മുഖേന പാ ല്‍ വിതരണം നടത്തുന്നതിന്റെ ഭാഗമാ യി ജില്ലാ സാമൂഹ്യനീതി വകുപ്പ്. ജില്ലാ ലേബര്‍ ഓഫീസ് എന്നിവയുമായി ബ ന്ധപ്പെട്ട് പാല്‍ ആവശ്യമുള്ളവരുടെ വിവരം ശേഖരിച്ചു. 1560 അംഗന്‍വാ ടികള്‍ ആണ് ജില്ലയില്‍ ഉള്ളത്.ഇവയി ല്‍ 16,049 കുട്ടികളും 6129 ഗര്‍ഭിണിക ളും 5832 മുലയൂട്ടുന്ന അമ്മമാരും ഉണ്ട്.ഓരോ അംഗന്‍ വാടികളുടെയും വിശദമായ വിവരം ശേഖരിച്ച് മില്‍മ  മാര്‍ക്കറ്റിംഗ് മാനേജര്‍ക്ക് തുടര്‍നടപ ടികള്‍ക്കായി നല്‍കി. ജില്ലയില്‍ 190 ക്ഷീരസംഘങ്ങളിലൂടെ 5553 കര്‍ഷ കര്‍ക്ക് 18,50,537 രൂപ ആശ്വാസ ധന സഹായമായി വിഷുവിനു മുന്‍പ് തന്നെ എല്ലാ കര്‍ഷകരുടെയും കൈകളിലെ ത്തി. ഇതോടൊപ്പം ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ അംഗങ്ങള്‍ അല്ലാത്ത 2626 ക്ഷീരകര്‍ഷകര്‍ക്ക് 15,06,942 / രൂപ വിവിധ ക്ഷീരസംഘങ്ങള്‍ മുഖേന വിതരണം ചെയ്തു.ജില്ലയിലെ ക്ഷീരസംഘങ്ങള്‍ മുഖേന ക്ഷീരകര്‍ഷകര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും സൗജന്യമായി വിതരണം നടത്തി. 1000 ബോട്ടില്‍  സാനിറ്റൈസറും, 6000 മാസ്‌കുകളും ആണ് വിതരണം ചെയ്തത്.  ക്ഷീരവികസന വകുപ്പ് മുന്‍കൈയെടുത്ത് നല്‍കിയതു കൂടാതെ 447 മാസ്‌കുകള്‍ വിവിധ ക്ഷീരസംഘങ്ങള്‍ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി . ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഇളംദേശം ക്ഷീരവികസന ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 1500 മാസ്‌ക്ക് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി . 411.18 മെട്രിക്ക് ടണ്‍ വൈക്കോലും 26.33 മെട്രിക്ക് ടണ്‍ തീറ്റപ്പുല്ലും 1.3 മെട്രിക്ക് ടണ്‍ സൈലേജും 57.89 മെട്രിക്ക് ടണ്‍ കാലിത്തീറ്റയും ഇക്കാലയളവില്‍ ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധത, പൊതുസമൂഹത്തോടുള്ള കരുതലും കടപ്പാടുകളും എന്നിവ വെറും വാക്കുകളില്‍ ഒതുക്കാതെ പ്രവൃത്തിയിലൂടെ വീണ്ടും തെളിയിച്ചു വിവിധ ക്ഷീരസംഘങ്ങള്‍ കമ്മ്യൂണിറ്റി കിച്ചനുകളിലേയ്ക്ക് പാല്‍, പച്ചക്കറി മുതലായവ നല്‍കി. 6755 കിലോഗ്രാം അരിയാണ് ലോക്ക് ഡൗണ്‍ കാലയളവില്‍ സൗജന്യമായി വിതരണം നടത്തിയത്.  ക്ഷീരവികസനവകുപ്പിനു കീഴില്‍  രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് , 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക്  400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്.  ഇടുക്കി ജില്ലയില്‍ ആകെ 12591 കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.സുഭിക്ഷ കേരളം പദ്ധതി പ്രകാരം പഴയരിക്കണ്ടം ക്ഷീരസംഘത്തില്‍ തരിശുകിടന്ന സ്ഥലത്ത് പച്ചക്കറി കൃഷി നടത്തിയതു കൂടാതെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിനെ ക്ഷീരഗ്രാമം  പദ്ധതിയില്‍ തെരഞ്ഞെടുത്തു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളില്‍ ആണ് ക്ഷീരഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. 2 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, കോമ്പോസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവയന്ത്രം, മിനറല്‍ മിക്സ്ചര്‍,ശാസ്ത്രീയ കാലിത്തൊഴുത്ത് നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ക്കായി ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലെ കര്‍ഷകര്‍ക്ക്  ആകെ 50 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുക.  ക്ഷീരഗ്രാമം പദ്ധതിയിലൂടെ  നഷ്ടത്തില്‍ വലയുന്ന ക്ഷീരകര്‍ഷകര്‍ക്കും  ആശ്വാസവും സാമ്പത്തിക അഭിവൃദ്ധിയും സൃഷ്ടിക്കാനാകും. പശുക്കളുടെ എണ്ണത്തിനു അനുസരിച്ചാണ്  കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നത്. ഈ പദ്ധതി കര്‍ഷകര്‍ക്ക് ഏറെആ  ശ്വാസകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *