ഇടുക്കിയിൽ മോഷണപരമ്പര;തമിഴ്‌നാട്ടിൽ നിന്നും തസ്‌കര സംഘം ജില്ലയിലെത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ്

ഏബിൾ.സി.അലക്സ് - - Leave a Comment

ഇടുക്കി: ഒരിടവേളക്ക് ശേഷം ഇടുക്കിയിൽ മോഷണ പരമ്പര. രണ്ടു ദിവസമായി ഹൈറേഞ്ച് മേഖലകളിലാണ് മോഷ്ടാക്കൾ അരങ്ങു തകർത്തത്. പാർക്ക് ചെയ്‌തിരുന്ന ഓട്ടോറിക്ഷകളടക്കമാണ് മോഷണം പോയത്. ഇതിനിടെ അമ്പലത്തിലും പള്ളിയിലും മോഷണം നടന്നു. കുട്ടിക്കാനത്തിനു സമീപം മുറിഞ്ഞപുഴയിലാണ് പാർക്ക് ചെയ്‌തിരുന്ന രണ്ട് ഓട്ടോറിക്ഷകൾ കാണാതായത്. വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാണാതുകയായിരുന്നുവെന്ന് കാട്ടി ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കെ.എല്‍ 28 എ/ 7863, കെ.എല്‍ 37 എ3277 എന്നീ നമ്പരുകളിലുള്ള വാഹനങ്ങളാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെ.കെ. റോഡിലെ സി.സി. ടിവി ക്യാമറകൾ അടക്കം പരിശോധിക്കും. വാഹന മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. അതേസമയം കല്യാണത്തണ്ടിൽ കൈലാസ നാഥ ക്ഷേത്രത്തിലും മോഷണം നടന്നു. പണവും സ്വർണവും നഷ്ടമായതായിട്ടാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. വിരലടയാള വിദഗ്‌ദർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളയാംകുടി സെന്‍റ് ജെറോംസ് സ്കൂളിലും കഴിഞ്ഞ ദിവസം മോഷണം നടന്നു. തമിഴ്‌നാട്ടിൽ നിന്നും തസ്‌കര സംഘം ജില്ലയിലെത്തിയിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *