കോതമംഗലം>> യുവകര്ഷകന് മിന്നലേറ്റ് മരിച്ചു. പൈങ്ങോട്ടൂര്‍ ഞാറക്കാട് കളത്തുങ്കല്‍ (അകളേല്) പരേതരായ ജോസഫിന്റെയും മറിയാമ്മയുടെയും മകന് റോണിയാണ് (35) മരിച്ചത്. ഞായര്‍ വൈകിട്ട് അഞ്ചോടെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ പശുക്കളെ പരിപാലിക്കുന്നതിനിടെയാണ് മിന്നലേറ്റത്. ഉടനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് തെന്നത്തൂര്‍ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയില്‍. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
Follow us on