ആശുപത്രി ഉപകരണങ്ങളും, സുരക്ഷാ കവചങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

മൂവാറ്റുപുഴ>>>കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ കെ.എസ്.ബി.സി.ഡി.സി.  ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ  (എൻ.എം.ഡി.എഫ്.സി.) കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസബിലിറ്റി പദ്ധതിയിൽ നിന്നും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും,  രാമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കും  കോവിഡ് 19 ചികിത്സയ്ക്കുള്ള ആശുപത്രി ഉപകരണങ്ങളും, സുരക്ഷാ കവചങ്ങളും വിതരണം ചെയ്തു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ  270 പി.പി.ഇ. കിറ്റുകളും, 2 വാഷിംഗ് മെഷീനുകളും,  ഒരു  റഫ്രിജറേറ്ററും നൽകി. രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആധുനിക രീതിയിലുള്ള 4 കട്ടിലുകളും, ഒരു മിനി ഓപ്പറേഷൻ തിയേറ്റർ ബെഡും, അണുനശീകരണത്തിനുള്ള സ്പ്രേയറും,  രക്തസമ്മർദം അളക്കുന്ന ഉപകരണവും നൽകി. കെ.എസ്.ബി.സി.ഡി.സി.  ചെയർമാൻ ടി.കെ സുരേഷ്, കെ.എസ്.ബി.സി.ഡി.സി. 
ബോർഡ് അംഗം ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ആശ വിജയൻ,  രാമമംഗലം സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജോർജ് സി.ഒ. എന്നിവർക്ക് ഉപകരണങ്ങൾ കൈമാറി.കെ.എസ്.ബി.സി.ഡി.സി.  മാനേജർ രാജേഷ് എം.ജി. ഹെൽത്ത് സൂപ്പർവൈസർ ബിനോയ്  വർഗീസ്,  താരാ വിഘ്നേഷ്,  ഹെഡ്നേഴ്സ്  ലേഖ കെ.ജി എന്നിവർ സന്നിഹിതരായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *