LOADING

Type to search

ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വനിതാ ഡോക്ട റെ അസഭ്യം പറ യുകയും ചെയ്ത സംഭവത്തില്‍ മൂ ന്ന് യുവാക്കള്‍ അറസ്റ്റില്‍

Crime Health Kerala News

കൊച്ചി>>> ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍റെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.
കഴിഞ്ഞ ദിവസം മട്ടാഞ്ചേരി കരുവേലിപ്പടി മഹാരാജാസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിന്‍സന്‍(23), ബീച്ച്‌ റോഡ് മിഷേല്‍ ക്ലീറ്റസ്(18), മൂലങ്കുഴു ജിബിന്‍ ജോസഫ്(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി സംഘം കൂട്ടത്തിലൊരാള്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തി. പുലര്‍ച്ചെ ഒരുമണിയോടെയാണ് എത്തിയത്. മുറിവ് തുന്നിക്കെട്ടുന്നതിന് പുരികം വടിച്ച്‌ കളയണമെന്ന് ഡോക്ടര്‍ പറഞ്ഞത് ഇവരെ പ്രകോപിപ്പിച്ചു. പുരികം വടിക്കാതെ മുറിവ് തുന്നിക്കെട്ടാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ സമ്മതിച്ചില്ല. ഇതോടെ ഇവര്‍ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് പരാതി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.