
കണ്ണൂര്‍>>> പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ജില്ലയിലെ മൂവായിരത്തിന് മുകളില്‍ വരുന്ന റാങ്ക് ഹോള്‍ഡേഴ്സ് ആശങ്കയില്‍ . റാങ്ക് ലിസ്റ്റിന്റെ കാലാവധി ആഗസ്ത് മൂന്നിന് ആണ് അവസാനിക്കുന്നത്.അതിനുള്ളില്‍ ഒഴിവുകള്‍ നികത്താനാണ് സര്‍ക്കാര്‍ തീരുമാനം.എന്നാല്‍ വെറും രണ്ട് ആഴ്ച്ച കൊണ്ട് എത്ര പേരെ നിയമിക്കുമെന്നാണ് റാങ്ക് ഹോള്‍ഡേഴ്സിന്റെ ചോദ്യം. റാങ്ക് ഹോള്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നിയമനം വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്ഷേപം.പ്രമോഷനിലും റിട്ടയര്‍മെന്റിലും ഉണ്ടാകുന്ന ഒഴിവുകളിലേക്ക് മാത്രമാണ് പിന്നീട് നിയമനം നടന്നിട്ടുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് കാര്യമായ നിയമനം നടത്തയിട്ടില്ലെന്ന് റാങ്ക് ഹോള്‍ഡേര്‍സ് പറഞ്ഞു. മേയ് മാസത്തിലെ റിട്ടയര്‍മെന്റിന് ആനുപാതികമായി ഇറങ്ങേണ്ട പ്രമോഷന്‍ ലിസ്റ്റുകളുടെ തയ്യാറെടുപ്പുകളും ലോക്ക് ഡൗണ്‍ കാരണം നടന്നിട്ടില്ലെന്നും റാങ്ക് ഹോള്‍ഡേഴ്സ് പറഞ്ഞു.ജില്ലയില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ലിസ്റ്റില്‍ 3186 പേരാണ് ഉള്ളത് ഇതില്‍ മെയിന്‍ ലിസ്റ്റില്‍ 1490 പേരും സപ്ലി ലസ്റ്റില്‍ 1696 പേരുമുണ്ട്.നിയമനം നടത്തിയത് വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രം. ജില്ലയില്‍ അവസാനമായി നിയമനം ലഭിച്ചത് വെറും 485 പേര്‍ക്ക് മാത്രമാണ്.ഒാപ്പണ്‍ കാറ്റഗറിയില്‍ നടന്നത് വെറും 377 നിയമനനങ്ങള്‍.പുതിയ റാങ്ക് ലിസ്റ്റിനായുള്ള ഒന്നാംഘട്ട പരീക്ഷകള്‍ ജൂലായ് മാസമാണ് പൂര്‍ത്തിയാക്കിയത്.രണ്ടാം ഘട്ടവും കഴിഞ്ഞ് മൂല്യ നിര്‍ണ്ണയവും കഴിയുമ്ബോഴേക്ക് പുതിയ ലിസ്റ്റ് വരാന്‍ ആറ് മാസമെങ്കിലുമെടുക്കുമെന്നും അത് വരെ നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലവധി നീട്ടണമെന്നുമാണ് റാങ്ക് ഹോള്‍ഡേഴ്സിന്റെ ആവശ്യം.

സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിലും നിയമനം കുറവ്
സിവില്‍ പെലീസ് കെ.പി.എ നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ 1870 പേരാണുള്ളത്. ഇതില്‍ മുപ്പത് ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ നിയമനം ലഭിച്ചിട്ടുള്ളു. റാങ്ക് ലിസ്റ്റ് കാലാവധി ജൂണ്‍ 30 ന് അവസാനിച്ചിരുന്നു. ലിസ്റ്റ് റദ്ദാകുന്നതിന് മുമ്ബ് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും കളക്ടറേറ്റ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കുകയും ചെയ്തിരുന്നു.
സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന് ശേഷവും കാര്യമായ നിയമനങ്ങള്‍ ഒന്നും തന്നെ ജില്ലയില്‍ നടന്നിട്ടില്ല.ഒാരോ ലിസ്റ്റില്‍ നിന്നും 20 ശതമാനം നിയമനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.വളരെ കുറച്ച് നിയമനം മാത്രമെ ഇതിലൂടെ നടക്കും.സംസ്ഥാന കമിറ്റിയുടെ യോഗത്തിന് ശേഷം അടുത്ത നടപടിയിലേക്ക കടക്കും.
ആര്‍.പി.വിപീഷ്,ജില്ലാ പ്രസിഡന്റ് ,ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍
ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ലിസ്റ്റില്‍ 3186
മെയിന്‍ ലിസ്റ്റ് 1490
സപ്ലിമെന്ററി ലസ്റ്റില്‍ 1696
നിയമനം 485
