ആലുവ>>>ആലുവ മേൽപാലത്തിനു താഴെ അണ്ടർ പാസേജിൽ ദിശാബോർഡുകൾ സ്ഥാപിച്ചു.
നഗരത്തിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്ളൈ ഓവറിനു താഴെ അങ്കമാലി, പറവൂർ ഭാഗത്തേക്ക് പോകുന്നതിനായി തിരിയുന്നതിനും, മാർക്കറ്റ്, തൈനോത്ത് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനായി തിരിയുന്നതിനും സഹായകരമായ രീതിയിലുള്ള ദിശാ സൂചക ബോർഡുകളാണ് ആലുവ ട്രാഫിക്ക് പോലീസിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്.നിലവിൽ ദിശാ സൂചക ബോർഡുകളുടെ അഭാവത്തിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പ്രവേശിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നത് സമീപവാസികൾ നഗരസഭ കൗൺസിലർ വി ചന്ദ്രൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കൗൺസിലർ ട്രാഫിക്ക് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.തൈനോത്ത് നിവാസിയും മാർക്കറ്റിലെ പച്ച മത്സ്യ മൊത്ത വിൽപന വ്യാപാരിയുമായ സുബിൻ ഡൊമിനിക്ക് ബോർഡുകൾ നിർമ്മിച്ചു നൽകാമെന്ന് ട്രാഫിക്ക് പോലീസിനെ അറിയിക്കുകയും, തുടർന്ന് എസ് ഐ കബീറിൻ്റെ നിർദ്ദേശപ്രകാരം ട്രാഫിക്ക് എസ് ഐ യു എസ് അബ്ദുൽ കരീം, എ എസ് ഐ സി കെ അനിൽകുമാർ, സീനിയർ സി പി ഒ മാരായ കെ ബി സജീവ്, സൽവർ, വാർഡ് കൗൺസിലർ വി ചന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പി എച്ച്.എം ത്വൽഹത്ത്, മുഹമ്മദ് അഫ്സൽ ,ജോബിൻ ജോൺസൺ, സൈറ്റോ, ജോബി കെ ജെ എന്നിവരുടെ നേതൃത്വത്തിൽ ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു.