
കൊച്ചി >>> ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വൈദികനെതിരെ കേസ് എടുത്ത് പോലീസ്. വരാപ്പുഴ സ്വദേശി ഫാ. സിബിയ്‌ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. എടത്തല പോലീസിന്റേതാണ് നടപടി.
നാല് വയസ്സുകാരിയെയാണ് വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് നടപടി. കുട്ടിയുമായി വൈദികന്‍ വലിയ അടുപ്പം കാണിച്ചിരുന്നതായി പിതാവിന്റെ പരാതിയില്‍ പറയുന്നു. ഇത് മുതലെടുത്താണ് വൈദികന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് അറിഞ്ഞതോടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൗസിന് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരാണ് രക്ഷിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് പറഞ്ഞുവിട്ടത്.
മരട് പള്ളിയിലെ വികാരിയാണ് സിബി. പോലീസ് കേസ് എടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Follow us on