ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും ക്രൂര മര്‍ദ്ദനമേറ്റ സംഭവം : പൊലീസ് കേസെടുത്തു

web-desk -

കൊച്ചി>>> ആലുവയില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭര്‍ത്താവിന്റെ ഭര്‍തൃവീട്ടുകാരുടെയും ക്രൂര മര്‍ദ്ദനം. യുവതിയെ മര്‍ദിക്കുന്നതു തടയാനെത്തിയ യുവതിയുടെ പിതാവിനും മര്‍ദ്ദനമേറ്റു. ആലുവ തുരുത്ത് സ്വദേശി സലീം, മകള്‍ നൗലത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജൗഹറാണ് മര്‍ദിച്ചതെന്ന് നൗഹത്തിന്റെ കുടുംബം ആരോപിച്ചു. സ്ത്രീധന തുകയെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. സ്ത്രീധന തുക ഉപയോഗിച്ച്‌ വാങ്ങിയ വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കമുണ്ടായതെന്നാണ് സൂചന. പത്ത് ലക്ഷം രൂപയാണ് സ്ത്രീധനം കൊടുത്തതെന്നും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് കുറച്ച്‌ ദിവസമായി യുവതിയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭര്‍ത്താവ് ജൗഹറാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. ഏഴ് മാസം മുന്‍പായിരുന്നു ജൗഹറുമായുള്ള നൗലത്തിന്റെ വിവാഹം.സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.