
ആലപ്പുഴ >>> ആലപ്പുഴ എംഎല്‍എ പി പി ചിത്തരഞ്ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎല്‍എയുടെ കൈയും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നില്‍ വയ്ക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കുമെന്നുമാണ് ഭീഷണി. ബെന്നി മാര്‍ട്ടിന്‍ മൂവാറ്റുപുഴ എന്ന പേരിലാണ് കത്ത്. ഒമ്ബത് ദിവസത്തിനകം രാജ്യംവിടണമെന്നും കത്തിലുണ്ട്.
തലശേരി എംഎല്‍എ എ എന്‍ ഷംസീര്‍, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എന്നിവര്‍ക്കെതിരെയും ഭീഷണിയുണ്ട്. പി പി ചിത്തരഞ്ജന്‍ എംഎല്‍എ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കര്‍ക്കും പരാതി നല്‍കി.

Follow us on