ആര്യാംപാടം കനാൽ പാലം ഉദ്‌ഘാടനം

web-desk - - Leave a Comment

പെരുമ്പാവൂർ : മുടക്കുഴ പഞ്ചായത്തിലെ ആര്യാംപാടം കനാലിന് കുറുകെ നിർമ്മിക്കുന്ന പാലം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 4.15 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്. തെങ്ങിൻ തടി കൊണ്ട് നിർമ്മിച്ച താൽക്കാലിക പലത്തിലൂടെയാണ് ഇവിടെയുള്ള അംഗണവാടിയിലേക്ക് കുട്ടികൾ പോയിരുന്നത്. 
പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ പി.കെ ശിവദാസ്, പി.കെ രാജു, എൽസി പൗലോസ്, ഷോജ റോയി, പി.പി അവറാച്ചൻ, ജോഷി തോമസ്, പോൾ കെ. പോൾ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *