ആയുധം കാണിച്ച് വാഹനം തട്ടിയെടുത്തവരെ അറസ്റ്റ് ചെയ്തു

-

പെരുമ്പാവൂർ>> ആയുധവുമായി വാഹനം തട്ടിയെടുത്ത് കടന്നുകളഞ്ഞ ദമ്പതികൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പടി മാന്നാംതോട് പട്ടരുമഠം വീട്ടിൽ ഹമിദ് (52) ഭാര്യ ഫാത്തിമ (46), മലപ്പുറം ഇരിഞ്ഞിക്കോട് കൊളവണ്ണ വീട്ടിൽ നിഖിൽ (30) എന്നിവരെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 ന് ആണ് സംഭവം. ഹമീദിന്റെ സഹോദരൻ സ്വകാര്യ ബാങ്കിൽ നിന്ന് ലോണെടുത്ത് വാങ്ങിയ മിനിലോറി ലോൺ കുടിശികയായതിനെ തുടർന്ന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്മീഷൻ സീസ് ചെയ്യുകയായിരുന്നു. ഉടമ കോട്ടപ്പടി സ്റ്റേഷനിൽ വാഹനം സറണ്ടർ ചെയ്യുകയും അവിടെ നിന്ന് വാഹനം ഏറ്റെടുത്ത് കൊണ്ടുപോകുന്ന വഴി ഹമീദിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇടയ്ക്കുവച്ച് തടയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകും ചെയ്തു. പിന്നീട് ഇവർ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ൻറെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. തട്ടിക്കൊണ്ടുപോയ വാഹനവും, തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാഹനവും പൈമറ്റത്ത് നിന്ന് കണ്ടെടുത്തു. പെരുമ്പാവൂർ എ.എസ്.പി അനുജ് പൽവാൽ, കാലടി ഇൻസ്പെക്ടർ ബി സന്തോഷ്, കുറുപ്പംപടി എസ് ഐ ടി.എൽ ജയൻ, കാലടി എസ്.ഐ ജയിംസ് മാത്യു, എ.എസ്.ഐ അബ്ദുൾ സത്താർ, സി.പി.ഒമാരായ അനീഷ്, സിന്ധു തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →