ആദ്യകാല സി.പി.ഐ നേതാവ് ടി.വി. ഭാസ്ക്കരന്‍ നിര്യാതനായി.

ന്യൂസ് ഡെസ്ക്ക് - - Leave a Comment

പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ ആദ്യകാല സി.പി.ഐ നേതാവ് കോടനാട് ചെട്ടിനട തോണിപ്പറമ്പില്‍ ടി.വി.ഭാസ്ക്കരന്‍ (92) നിര്യാതനായി. കൂവപ്പടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.  സ്വാതന്ത്ര്യലബ്ധിയ്ക്കു മുന്‍പെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ടി.വി.ഭാസ്ക്കരന്‍ കര്‍ഷക നേതാവ് കൂടിയായിരുന്നു.  1904 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിപ്പിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ സി.പി.ഐ പക്ഷത്ത് ഉറച്ചു നിന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു  ടി.വി.ഭാസ്ക്കരന്‍.  സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.  രണ്ട് പ്രാവശ്യം കൂവപ്പടി ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സമീപനാളുകളില്‍ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നില്ല.   കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പൊതുദര്‍ശനവും വീട്ടുവളപ്പിലെ സംസ്ക്കാരവും. രാവിലെ മുതല്‍ നാനാതുറകളിലുള്ള ധാരാളം ആളുകള്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.  ഭാര്യ : പരേതയായ വിജയമ്മ, മകള്‍ : ബീന തമ്പി, മരുമകന്‍ : തമ്പി മാതംപറമ്പില്‍.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *