കോതമംഗലം>>>കോതമംഗലം മണ്ഡലത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കൊക്കോ കൃഷി പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഉദ്ഘാടനം പന്തപ്ര ആദിവാസി കോളനിയിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ഒരു തൈക്ക്ക് 30 രൂപ വീതം സാമ്പത്തിക സഹായം നൽകി കൊണ്ടാണ് ചെയ്യുന്നത്.22500 തൈകൾ ആണ് ഊരുകളിൽ വിതരണം ചെയ്യുന്നത്.
ഈ പദ്ധതിയുടെ കാലാവധി 3 വർഷമാണ്.ആദ്യവർഷം തുകയുടെ 60%,രണ്ടാം വർഷം 20%,മൂന്നാം വർഷം 20% എന്നിങ്ങനെ 30 രൂപയാണ് ഒരു തൈ പരിപാലിക്കുന്നതിനു വേണ്ടി നൽകി പദ്ധതി നടപ്പിലാക്കുന്നത്.കാഡ്ബറി ഇന്ത്യ ലിമിറ്റഡ് ആണ് തൈകൾ വിതരണം ചെയ്യുന്നത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,വാർഡ് മെമ്പർ ബിനേഷ് നാരായണൻ,ജയകുമാർ കെ എസ്,കുട്ടൻ ഗോപാലൻ എന്നിവർ പങ്കെടുത്തു.
Follow us on