ആദിവാസി ഊരിലെ മരങ്ങൾ മുറിച്ച് മാറ്റണം ഷിബു തെക്കുംപുറം

web-desk -

കോതമംഗലം>>> ജനജീവിതം വളരെ ദുരിത പൂർണമായി മാറിയ പന്തപ്ര ആദിവാസിക്കുടിയിലെ വീടുകൾ യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം സന്ദർശനം നടത്തി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന യുഡിഎഫ് ഗവേൺമെന്റിന്റെ കാലത്തു വനപ്രദേശത്തു നിന്ന് പന്തപ്രയിലേക്ക് അവിടത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കുകയും അവർക്കായി രണ്ടേക്കർ സ്ഥലം അനുവദിക്കുകയും ചെയ്തു എന്നാൽ ഇതിനു ശേഷം അവഗണനയല്ലാതെ മറ്റൊന്നും മാറി വന്ന ഗവേൺമെന്റിന് ചെയ്യാൻ കഴിഞ്ഞിട്ടില്ല.എത്രയും പെട്ടന്ന് അവരുടെ പ്രശ്നങ്ങളിൽ വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്നും പരിമിതമായ സമയ പരിധിക്കുള്ളിൽ അവരുടെ ആവശ്യങ്ങൾ നടത്തികൊടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളുടെ ജീവനും കുടിലുകൾക്കും ഭീക്ഷണിയുമായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം നീക്കം ചെയ്യണം എന്നും അദ്ദേഹം ആവശ്യപെട്ടു.കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രിസിഡന്റ് കാന്തി വെള്ളക്കയ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ.എ, .സി.കെ സത്യൻ,പീറ്റർ മാത്യു, ബേബി മൂലയിൽ, സിജെ എൽദോസ്, ജോഷി പൊട്ടക്കൽ,അഷ്‌ബിൻ ജോസ്, ബേബി പോൾ, ബേസിൽ തേക്കുംകൂടിയിൽ, പന്തപ്പ്രയിലെ കാണിക്കാരൻ, ഊര് മൂപ്പൻ എന്നിവർ പങ്കെടുത്തു.