ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി; 2പേര്‍ അറസ്റ്റില്‍

web-desk -

പാലക്കാട് >>> ഷൊര്‍ണ്ണൂരില്‍ ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ . തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് അഞ്ചേരി സ്വദേശി അരുണ്‍ എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

വിപണിയില്‍ മൂന്നരലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ കീ‍ഴിലുള്ള ഡാന്‍സാഫ് സ്ക്വാഡും ഷൊര്‍ണ്ണൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്